
റായിബറേലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായിബറേലിയില്‍ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം.
പ്രചാരണങ്ങള്‍ക്കിടെ അവിടെക്കണ്ട പാമ്പാട്ടികളുമായി സംവദിക്കുന്നതിനിടെയാണ് പ്രിയങ്ക പാമ്പുകളെ കയ്യിലെടുത്തത്. കൂടയില്‍ നിന്ന് പ്രിയങ്ക പാമ്പുകളെ കയ്യിലെടുക്കുന്നതും പുറത്തുണ്ടായിരുന്ന പാമ്പിനെ കൂടയില്‍ വയ്ക്കാന്‍ പാമ്പാട്ടികളെ സഹായിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ഭയമോ മടിയോ കൂടാതെ ചിരിച്ചുകൊണ്ടാണ് പ്രിയങ്കയുടെ പെരുമാറ്റം.