പ്രവര്‍ത്തകരെ കാണാന്‍ ബാരിക്കേഡ്‌ ചാടിക്കടന്ന്‌ പ്രിയങ്കാ ഗാന്ധി; വീഡിയോ

Published : May 14, 2019, 11:53 AM ISTUpdated : May 14, 2019, 11:55 AM IST
പ്രവര്‍ത്തകരെ കാണാന്‍ ബാരിക്കേഡ്‌ ചാടിക്കടന്ന്‌ പ്രിയങ്കാ ഗാന്ധി; വീഡിയോ

Synopsis

'പ്രിയങ്കാ ദീദി' വിളികളോടെ ജനം ആവേശത്തിലായപ്പോഴാണ്‌ സുരക്ഷാ ദീവനക്കാരെയും ബാരിക്കേഡിനെയും മറികടന്ന്‌ പ്രിയങ്ക അവര്‍ക്കരികിലെത്തിയത്‌.

ഭോപ്പാല്‍: തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലിക്കിടെ പ്രവര്‍ത്തകരുടെ അടുത്തേക്കെത്താന്‍ ബാരിക്കേഡ്‌ ചാടിക്കടന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. റത്‌ലാമിലെ നെഹ്‌റുസ്റ്റേഡിയത്തിലായിരുന്നു സംഭവം.

പ്രസംഗത്തിന്‌ ശേഷം വേദിയില്‍ നിന്നിറങ്ങി വരുന്ന പ്രിയങ്കയെ പ്രവര്‍ത്തകര്‍ ആര്‍പ്പുവിളിയോടെ എതിരേല്‍ക്കുകയായിരുന്നു. പ്രിയങ്കാ ദീദി വിളികളോടെ ജനം ആവേശത്തിലായപ്പോഴാണ്‌ സുരക്ഷാ ജീവനക്കാരെയും ബാരിക്കേഡിനെയും മറികടന്ന്‌ പ്രിയങ്ക അവര്‍ക്കരികിലെത്തിയത്‌. തൊട്ടുപിന്നാലെ സുരക്ഷാ ജീവനക്കാരും പ്രിയങ്കയ്‌ക്കൊപ്പമെത്തി. വനിതകളായിരുന്നു അവിടെ കൂടിനിന്ന ജനങ്ങളിലധികവും.

തനിക്ക്‌ നേരെ കൈനീട്ടിയവരോട്‌ കയ്യില്‍തൊട്ടും കുശലം പറഞ്ഞും സെല്‍ഫിക്ക്‌ പോസ്‌ ചെയ്‌തും കുറച്ചു സമയം പ്രിയങ്ക അവിടെ ചെലവഴിച്ചു. സുരക്ഷാജീവനക്കാരാവട്ടെ ആ നേരമത്രയും ആശങ്കയുടെ മുള്‍മുനയിലായിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?