
"തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാകുമെന്ന് പറഞ്ഞ കെ സുരേന്ദ്രന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ശബരിമല മുഖ്യ പ്രചാരണ വിഷയമാണെന്ന് ആരോടും എവിടെയും പറഞ്ഞിട്ടില്ല. ശബരിമലയെ പ്രധാന പ്രചാരണായുധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. താനാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെന്നും പിഎസ് ശ്രീധരൻ പിള്ള ഓര്‍മ്മിപ്പിച്ചു.
"എൽഡിഎഫിന്റെ വിശ്വാസ വേട്ടയ്ക്ക് ഒരര്‍ത്ഥത്തിൽ പിന്തുണ നൽകുന്ന സമീപനമാണ് യുഡിഎഫിൽ നിന്ന് ഉണ്ടായത്. പത്തനംതിട്ടയിലെ വോട്ടര്‍മാര്‍ ഇത് സഗൗരവം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം ഇതാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് " - ഇതാണ് കെ സുരേന്ദ്രന്‍റെ വാക്കുകൾ
"
"ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ഞാനാണ്. പത്തനംതിട്ട ചര്‍ച്ചയാകുനെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഞങ്ങളതിനെ പ്രചാരണ വിഷയമാക്കാൻ ഉദ്ദേശിക്കുന്നില്ല. ഇനിയും വേണം മോദി ഭരണം എന്ന മുദ്രാവാക്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. " എന്നാണ് ശ്രീധരൻ പിള്ളയുടെ മറുപടി