മാപ്പ് പറയാൻ ടിക്കാറാം മീണയെ വിളിച്ചിട്ടില്ല; നൂറ്റാണ്ടിലെ വലിയ നുണയെന്ന് ശ്രീധരൻ പിള്ള

Published : Apr 29, 2019, 12:12 PM IST
മാപ്പ് പറയാൻ ടിക്കാറാം മീണയെ വിളിച്ചിട്ടില്ല; നൂറ്റാണ്ടിലെ വലിയ നുണയെന്ന് ശ്രീധരൻ പിള്ള

Synopsis

നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ പറയുകയാണ് ടിക്കാറം മീണയെന്ന് പിഎസ് ശ്രീധരൻ പിള്ള

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങളിൽ ഫോണിൽ വിളിച്ച് മാപ്പ് പറയുകയും പുറത്ത് പോയി വിമര്‍ശിക്കുകയും ചെയ്യുന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പതിവെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം വീണയുടെ പ്രസ്താവന തള്ളി പിഎസ് ശ്രീധരൻ പിള്ള. താൻ ആരോടും മാപ്പ് ചോദിച്ചിട്ടില്ല . മാപ്പ് ചോദിച്ചെന്ന് പറയുന്ന ടിക്കാറാം മീണ നൂറ്റാണ്ടില തന്നെ ഏറ്റവും വലിയ നുണ പറയുകയാണെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. 

ആറ്റിങ്ങൽ പ്രസംഗം അനാവശ്യ വിവാദമായിരുന്നു എന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. മുസ്ലീം വിരുദ്ധ പരാമര്‍ശം  നടത്തിയിട്ടില്ല. 
വിവാദ പ്രസംഗത്തിന്‍റെ പകർപ്പ് ആയിരക്കണക്കിന് ആളുകൾക്ക് പരിശോധിക്കാൻ നൽകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?