ശബരിമല തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കാര്യമായി ദോഷം ചെയ്തെന്ന് ബാലകൃഷ്ണപിള്ള

Published : May 25, 2019, 09:33 AM ISTUpdated : May 25, 2019, 09:58 AM IST
ശബരിമല തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കാര്യമായി ദോഷം ചെയ്തെന്ന് ബാലകൃഷ്ണപിള്ള

Synopsis

വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരി മല പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. സർക്കാർ എത്ര ശക്തി പ്രയോഗിച്ചാലും  ആ വികാരം മറികടക്കാൻ സാധിക്കില്ല. ശബരിമല വിഷയത്തിൽ എൻഎസ്എസിനെ പൂ‍ർണ്ണമായും പിള്ള പിന്തുണയ്ക്കുകയും ചെയ്തു.

കൊല്ലം: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കാര്യമായി ദോഷം ചെയ്തെന്ന് കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണപിള്ള. സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായില്ലെന്നും ബാലകൃഷ്ണപിള്ള വിമർശിച്ചു. ഇതര മതസ്ഥരെയും ഇത് സ്വാധീനിച്ചുവെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരി മല പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. സർക്കാർ എത്ര ശക്തി പ്രയോഗിച്ചാലും  ആ വികാരം മറികടക്കാൻ സാധിക്കില്ല. ശബരിമല വിഷയത്തിൽ എൻഎസ്എസിനെ പൂ‍ർണ്ണമായും പിള്ള പിന്തുണയ്ക്കുകയും ചെയ്തു. എൻഎസ്എസ് ശബരിമല വിഷയത്തിലെടുത്തത് ശരിയായ നിലപാടായിരുന്നു. വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എൻഎസ്എസിന്‍റേത്. ന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിക്ക് കാരണമായെന്ന് ആർ ബാലകൃഷ്ണപിള്ള കൊല്ലത്ത് പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?