രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?; പൊട്ടിത്തെറിച്ച് പ്രിയങ്ക

Published : May 27, 2019, 11:16 AM ISTUpdated : May 27, 2019, 11:34 AM IST
രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?; പൊട്ടിത്തെറിച്ച് പ്രിയങ്ക

Synopsis

തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ ചേര്‍ന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതിയിൽ പ്രിയങ്ക പൊട്ടിത്തെറിച്ചു.  

ദില്ലി: രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധതക്ക് പിന്നാലെ  കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി. പ്രതീക്ഷിച്ചതിലേറെ വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത്. പ്രചാരണ സമയത്ത് ഉടനീളം റഫാൽ അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണവുമായി രാഹുൽ ഗാന്ധി സജീവമായി നിന്നു. നരേന്ദ്രമോദിക്കെതിരെ സഹോദരൻ രാഹുൽ ഗാന്ധി ഒറ്റക്ക് നിന്ന് പോരാടിയപ്പോൾ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നു എന്ന് പ്രിയങ്ക പ്രവര്‍ത്തക സമിതിയോഗത്തിൽ തുറന്നടിച്ചു. 

പരാജയം വിലയിരുത്താൻ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തിലാണ് സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്ക് ശക്തമായ പ്രതിരോധം തീര്‍ത്ത് പ്രിയങ്ക സംസാരിച്ചത്. തോൽവിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളിൽ തന്നെ ഇരിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. 

Read also: 'മക്കളെ ജയിപ്പിക്കാനാണോ ശ്രദ്ധിച്ചത്?', പ്രവർത്തക സമിതിയിൽ നേതാക്കൾക്ക് രാഹുലിന്‍റെ രൂക്ഷവിമർശനം

രാഹുലിന്റെ രാജി തീരുമാനത്തെയും പ്രിയങ്ക ഗാന്ധി ശക്തമായി എതിര്‍ത്തു. നിലവിലെ സാഹചര്യത്തിൽ രാജി തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ അത് ബിജെപിയുടെ കെണിയിൽ വീഴുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ഓര്‍മ്മിപ്പിച്ചു

Read also:  പടലപ്പിണക്കങ്ങൾ തിരിച്ചടി; രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ ശരിവച്ച് പി സി ചാക്കോ

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?