നരേന്ദ്രമോദിക്ക് പിന്നാലെ രാഹുൽ ഗാന്ധി ഇന്ന് തമിഴ്നാട്ടിലെത്തും

Published : Apr 12, 2019, 08:15 AM ISTUpdated : Apr 12, 2019, 08:36 AM IST
നരേന്ദ്രമോദിക്ക് പിന്നാലെ രാഹുൽ ഗാന്ധി ഇന്ന് തമിഴ്നാട്ടിലെത്തും

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് തമിഴ്നാട്ടിൽ എത്തും. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ പ്രചാരണ യോഗങ്ങളിൽ രാഹുൽ പങ്കെടുക്കും. 

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് തമിഴ്നാട്ടിൽ എത്തും. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ പ്രചാരണ യോഗങ്ങളിൽ രാഹുൽ പങ്കെടുക്കും. 

സേലം, കൃഷ്ണഗിരി ,തേനി, തിരുപ്പറൻകുൻഡ്രം എന്നിവടങ്ങളിലെ പ്രചാരണ യോഗങ്ങളിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ഇടത് പാർട്ടി നേതാക്കൾ ഉൾപ്പടെ സേലത്തെ തെരഞ്ഞെടുപ്പ് യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം കോൺഗ്രസ് അധ്യക്ഷന്‍റെ ആദ്യ തമിഴ്‌നാട് സന്ദർശനം കൂടിയാണിത്. പ്രകടന പത്രികയുടെ തമിഴ് പതിപ്പ് യോഗത്തിൽ രാഹുൽ പ്രകാശനം ചെയ്യും.

അതേസമയം, എൻഡിഎയുടെ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി മധുരയിലെത്തും. തേനി, ദിണ്ടിഗുൾ, മധുര, വിരുദുനഗർ എന്നിവടങ്ങളിൽ നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രധാനമന്ത്രി സംസാരിക്കും. രാഹുൽ ഗാന്ധിയുടെയും നരേന്ദ്ര മോദിയുടേയും സന്ദർശനത്തിന്‍റെ ഭാഗമായി മധുര വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?