22 ശതമാനം വോട്ടെണ്ണിയപ്പോള്‍ വയനാട്ടില്‍ രാഹുലിന് ഒരു ലക്ഷം വോട്ടിന്‍റെ ലീഡ്

By Web TeamFirst Published May 23, 2019, 10:47 AM IST
Highlights

രണ്ട് ലക്ഷത്തിന് മുകളില്‍ അല്ലെങ്കില്‍ മൂന്ന് ലക്ഷത്തിന് മേലെ ഭൂരിപക്ഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ നേടിയാലും അത്ഭുതപ്പെടേണ്ടതില്ല. 

കല്‍പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണ്ഡലത്തില്‍ പോള്‍ ചെയ്ത 22 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡുമായി രാഹുല്‍ ഗാന്ധി മുന്നിട്ട് നില്‍ക്കുകയാണ്. ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം ഒരു പക്ഷേ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചേക്കാം. 

രാവിലെ 10.42-ലെ വോട്ട് നില അനുസരിച്ച് 1.52 ലക്ഷം വോട്ടുകള്‍ രാഹുല്‍ നേടിയപ്പോള്‍ 55,000 വോട്ടുകളാണ് സിപിഐ സ്ഥാനാര്‍ത്ഥി പിപി സുനീര്‍ നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി 16000 വോട്ടുകളും നേടി. രാഹുല്‍ നേടുന്ന വോട്ടുകളുടെ മൂന്നിലൊന്ന് വോട്ട് മാത്രമാണ് ഇവിടെ സിപിഐ സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്നത്. 

click me!