അമേഠിയുടെ മണ്ണില്‍ സ്മൃതിയുടെ പടയോട്ടം; തോറ്റോടി രാഹുല്‍

Published : May 23, 2019, 09:05 PM ISTUpdated : May 23, 2019, 09:09 PM IST
അമേഠിയുടെ മണ്ണില്‍ സ്മൃതിയുടെ പടയോട്ടം; തോറ്റോടി രാഹുല്‍

Synopsis

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ഗാന്ധിക്ക് മേല്‍ വിജയം നേടിയത്. 

ദില്ലി: വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ തോല്‍വി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ഗാന്ധിക്ക് മേല്‍ വിജയം നേടിയത്. 

2004 മുതല്‍ രാഹുല്‍ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്നുതവണയും എതിര്‍സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു രാഹുലിന്റെ വിജയം. 2014-ല്‍ ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് ഇത്തവണത്തെ വിജയം ഒരു മധുരപ്രതികാരമായി.

അതേസമയം, വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷവുമായാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. നാലുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ വയനാട്ടില്‍ വിജയം നേടിയത്.

Also Read: അമേഠിയില്‍ രാഹുലിനെതിരെ മത്സരിച്ച് സരിത നേടിയ വോട്ട് ഇങ്ങനെ

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?