രാഹുൽ ​ഗാന്ധി കുടുംബസമേതം നാമനിർദ്ദേശ പത്രിക നൽകാനെത്തി

Published : Apr 10, 2019, 04:42 PM IST
രാഹുൽ ​ഗാന്ധി കുടുംബസമേതം നാമനിർദ്ദേശ പത്രിക നൽകാനെത്തി

Synopsis

കഴിഞ്ഞ പതിനഞ്ച് വർഷമായി അമേഠിയെ പ്രതിനിധീകരിച്ചാണ് രാഹുൽ ​ഗാന്ധി പാർലമെന്റിലെത്തിയിരുന്നത്. ഇത്തവണ വയനാട്ടിലും രാഹുൽ ​ഗാന്ധി മത്സരിക്കുന്നുണ്ട്.   

അമേഠി: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി അമേഠിയിൽ കുടുംബസമേതമെത്തി നാമനിർദ്ദേശ പത്രിക നൽകി. റോഡ് ഷോ ആയാണ് രാഹുൽ​ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, റോബർട്ട് വധ്ര, ഇവരുടെ മക്കൾ എന്നിവർക്കൊപ്പമാണ് രാഹുൽ ​ഗാന്ധി എത്തിയത്. കഴിഞ്ഞ പതിനഞ്ച് വർഷമായി അമേഠിയെ പ്രതിനിധീകരിച്ചാണ് രാഹുൽ ​ഗാന്ധി പാർലമെന്റിലെത്തിയിരുന്നത്. ഇത്തവണ വയനാട്ടിലും രാഹുൽ ​ഗാന്ധി മത്സരിക്കുന്നുണ്ട്. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിനെതിരെ മത്സരിക്കുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുൽ വിജയിച്ചത്. മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് രാഹുലിനെ സ്വീകരിക്കാൻ എത്തിച്ചേർന്നത്.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?