ഞാന്‍ മോദിയെ സ്നേഹിക്കുന്നു, എന്നാല്‍ തിരിച്ച് അങ്ങനെയല്ല: രാഹുല്‍ ഗാന്ധി

Published : Apr 05, 2019, 04:59 PM IST
ഞാന്‍ മോദിയെ സ്നേഹിക്കുന്നു, എന്നാല്‍ തിരിച്ച് അങ്ങനെയല്ല: രാഹുല്‍ ഗാന്ധി

Synopsis

തന്‍റെ കുട്ടിക്കാലം മുതല്‍ ഒരുപാട് ഹിംസ കാണേണ്ടി വന്നിട്ടുണ്ട്. എന്‍റെ മുത്തശ്ശി കൊല്ലപ്പെട്ടു. എന്‍റെ അച്ഛനും കൊല്ലപ്പെട്ടു. ഹിംസ കൊണ്ട് ആര്‍ക്കും ഒരു നേട്ടവുമുണ്ടാകില്ലെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് സ്നേഹമാണുള്ളതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍, അദ്ദേഹം തിരിച്ച് തന്നെ സ്നേഹിക്കുന്നില്ലെന്നും പൂനെയില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ രാഹുല്‍ പറഞ്ഞു. അദ്ദേഹം ഏത് തരത്തിലുള്ള വ്യക്തിയുമാകട്ടെ.

അത് തനിക്ക് പ്രശ്നമില്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ സ്നേഹിക്കുന്നു. പക്ഷേ, തിരിച്ച് ഇങ്ങോട്ട് അങ്ങനെയല്ലെന്ന് രാഹുല്‍ പറഞ്ഞു. തന്‍റെ കുട്ടിക്കാലം മുതല്‍ ഒരുപാട് ഹിംസ കാണേണ്ടി വന്നിട്ടുണ്ട്. എന്‍റെ മുത്തശ്ശി കൊല്ലപ്പെട്ടു. എന്‍റെ അച്ഛനും കൊല്ലപ്പെട്ടു.

ഹിംസ കൊണ്ട് ആര്‍ക്കും ഒരു നേട്ടവുമുണ്ടാകില്ലെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. പിന്നീട് ട്വിറ്ററിലൂടെയും സമാനമായ പ്രതികരണം രാഹുല്‍ നടത്തി. വെറുപ്പ് എന്നത് ഭീരുത്വമാണ്. ഈ ലോകം മുഴുവന്‍ വെറുപ്പ് ആണെങ്കിലും അത് തന്നെ ബാധിക്കില്ല. താന്‍ ഒരു ഭീരുവല്ല. എല്ലാ ജീവജാലങ്ങളെയും താന്‍ സ്നേഹിക്കുന്നു. താത്കാലികമായി വെറുപ്പ് മൂലം അന്ധരായവരെയും സ്നേഹിക്കുന്നുവെന്നും രാഹുല്‍ കുറിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?