എ​ന്താ​ണ് ഈ ​ക​ള്ള​ൻ​മാ​ർ​ക്കെ​ല്ലാം മോ​ദി എ​ന്ന് പേ​ര് വ​രു​ന്ന​തെന്ന് രാഹുല്‍

Published : Apr 13, 2019, 08:21 PM ISTUpdated : Apr 13, 2019, 08:45 PM IST
എ​ന്താ​ണ് ഈ ​ക​ള്ള​ൻ​മാ​ർ​ക്കെ​ല്ലാം മോ​ദി എ​ന്ന് പേ​ര് വ​രു​ന്ന​തെന്ന് രാഹുല്‍

Synopsis

അ​ഞ്ചു കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്ക് 72,000 രൂ​പ വ​ർ​ഷം​തോ​റും ല​ഭി​ക്കു​ന്ന ന്യാ​യ് പ​ദ്ധ​തി കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ കാ​വ​ൽ​ക്കാ​ര​ന്‍റെ മു​ഖം​ചു​ളി​ഞ്ഞു. എ​വി​ടെ​നി​ന്നാ​ണ് പ​ണം​ക​ണ്ടെ​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​റു​ചോ​ദ്യം

ചി​ത്ര​ദു​ർ​ഗ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​നു നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് അ​വി​ടെ​നി​ന്നു​ത​ന്നെ മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കാ​വ​ൽ​ക്കാ​ര​ൻ 100 ശ​ത​മാ​ന​വും ക​ള്ള​നാ​ണെ​ന്ന് പ​റ​ഞ്ഞ രാ​ഹു​ൽ, മോ​ദി ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​മാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. ക​ർ​ണാ​ട​ക​യി​ലെ വ​ര​ൾ​ച്ചാ​ബാ​ധി​ത മേ​ഖ​ല​യാ​യ കോ​ളാ​ർ, ചി​ത്ര​ദു​ർ​ഗ മേ​ഖ​ല​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഞ്ചു കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്ക് 72,000 രൂ​പ വ​ർ​ഷം​തോ​റും ല​ഭി​ക്കു​ന്ന ന്യാ​യ് പ​ദ്ധ​തി കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ കാ​വ​ൽ​ക്കാ​ര​ന്‍റെ മു​ഖം​ചു​ളി​ഞ്ഞു. എ​വി​ടെ​നി​ന്നാ​ണ് പ​ണം​ക​ണ്ടെ​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​റു​ചോ​ദ്യം. നി​ങ്ങ​ളു​ടെ സു​ഹൃ​ത്ത് അ​നി​ൽ അം​ബാ​നി​യു​ടെ പോ​ക്ക​റ്റി​ൽ​നി​ന്നു പ​ണം വ​രു​മെ​ന്നാ​ണ് മോ​ദി​യോ​ടു എ​നി​ക്കു പ​റ​യാ​നു​ള്ള​ത്- രാ​ഹു​ൽ പ​റ​ഞ്ഞു.

അ​വ​ർ ക​ള്ള​ൻ​മാ​രു​ടെ കൂ​ട്ട​മാ​ണ്. ക​ർ​ഷ​ക​രും ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളു​മാ​യ നി​ങ്ങ​ളു​ടെ പോ​ക്ക​റ്റി​ൽ​നി​ന്നു പ​ണം കൈ​ക്ക​ലാ​ക്കി അ​വ​ർ നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി, വി​ജ​യ് മ​ല്ല്യ, ല​ളി​ത് മോ​ദി എ​ന്നി​ങ്ങ​നെ 15 പേ​ർ​ക്കാ​യി ന​ൽ​കി. എ​ന്താ​ണ് ഈ ​ക​ള്ള​ൻ​മാ​ർ​ക്കെ​ല്ലാം മോ​ദി എ​ന്നു പേ​രു വ​രു​ന്ന​ത്. ഇ​നി​യും തെ​ര​ഞ്ഞാ​ൽ കൂ​ടു​ത​ൽ മോ​ദി​മാ​രു​ടെ പേ​രു​ക​ൾ പു​റ​ത്തു​വ​രും- രാ​ഹു​ൽ പ​റ​ഞ്ഞു.

കാ​ർ​ഷി​ക ബ​ജ​റ്റി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് ക​ർ​ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ലെ ഭീ​തി നീ​ക്കു​മെ​ന്നും കാ​ർ​ഷി​ക ക​ടം തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ക​ർ​ഷ​ക​നും ജ​യി​ലി​ൽ പോ​കേ​ണ്ടി​വ​രി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഒ​രു വ​ശ​ത്ത് വെ​റു​പ്പും വി​ദ്വേ​ഷ​വും അ​നീ​തി​യു​മാ​ണെ​ന്നും ഇ​തി​നെ സ്നേ​ഹ​ത്തി​ലൂ​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ലൂ​ടെ​യും നീ​തി​യി​ലൂ​ടെ​യു​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​രി​ടു​ന്ന​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?