രാഹുൽ ഗാന്ധി കേരളത്തിൽ; ഇന്ന് നാലിടങ്ങളില്‍ പ്രചാരണം; നാളെ വയനാട്ടിലേക്ക്

Published : Apr 16, 2019, 06:28 AM ISTUpdated : Apr 16, 2019, 06:32 AM IST
രാഹുൽ ഗാന്ധി കേരളത്തിൽ;  ഇന്ന് നാലിടങ്ങളില്‍ പ്രചാരണം; നാളെ വയനാട്ടിലേക്ക്

Synopsis

രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍ പ്രചാരണം നടത്തും . ഇന്ന് പത്തനാപുരം,ആലപ്പുഴ,തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും

കല്‍പറ്റ: രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍ പ്രചാരണം നടത്തും. രാവിലെ പത്തേകാലിന് പത്തനാപുരത്താണ് ആദ്യ യോഗം. മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും. 

തുടര്‍ന്ന് പത്തനംതിട്ടയിലെ പ്രചാരണയോഗത്തിലും രാഹുല്‍ പ്രസംഗിക്കും. വൈകിട്ട് ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ പരിപാടികളിലും രാഹുല്‍ പ്രസംഗിക്കും. നാളെ കണ്ണൂരില്‍ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 

തുടര്‍ന്ന് വയനാടിലേക്ക് പോകുന്ന രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെ സന്ദർശനത്തിന് ശേഷം ബത്തേരി, തിരുവമ്പാടി, വണ്ടൂർ, തൃത്താല എന്നിവടങ്ങളിലെ പൊതു പരിപാടികളില്‍ പങ്കെടുക്കും. സിപിഎമ്മിനെതിരെ മിണ്ടില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുമോ, ശബരിമല വിഷയത്തില്‍ പ്രതികരിക്കുമോ എന്നെല്ലാം രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?