അമ്മമാർക്കും സഹോദരിമാർക്കും സല്യൂട്ട്: രാഹുൽ ​ഗാന്ധി

By Web TeamFirst Published May 19, 2019, 3:19 PM IST
Highlights

തുല്യ അവസരങ്ങൾ, ബഹുമാനം, ഏകീകൃത രാജ്യം എന്നിവ ആവശ്യപ്പെടുന്ന സ്ത്രീകളുടെ വീഡിയോയും രാഹുൽ കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് 59 മണ്ഡലങ്ങളിലായി പുരോ​ഗമിക്കുമ്പോൾ അമ്മമാർക്കും സഹോദരിമാർക്കും കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ സല്യൂട്ട്. ട്വിറ്ററിലൂടെയാണ് രാഹുൽ അവർക്ക് അഭിവാദ്യമർപ്പിച്ചത്.

‘‘ഇന്ന്​ തെരഞ്ഞെടുപ്പി​ന്റെ ഏഴാമത്തെതും അവസാനത്തേതുമായ ഘട്ടമാണ്​. സ്ഥാനാർത്ഥികളായി മാത്രമല്ല, അർപ്പണ ബോധമുള്ള വോട്ടർമാരായും നമ്മുടെ അമ്മമാരും സഹോദരിമാരും ഈ തെരഞ്ഞെടുപ്പിൽ മുഖ്യ പങ്കുവഹിച്ചു​. അവരുടെ ശബ്​ദം കേൾക്കേണ്ടതുണ്ട്​. അവർക്ക് എന്റെ സല്യൂട്ട്​ .’’ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

Today is the 7th and last phase of polling. Our mothers and sisters have played a key role in these elections, not just as candidates, but also as committed voters whose voices must be heard. I salute them all. pic.twitter.com/2qspqzkKvY

— Rahul Gandhi (@RahulGandhi)

തുല്യ അവസരങ്ങൾ, ബഹുമാനം, ഏകീകൃത രാജ്യം എന്നിവ ആവശ്യപ്പെടുന്ന സ്ത്രീകളുടെ വീഡിയോയും രാഹുൽ കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. 30 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. കോൺ​ഗ്രസിന്റെ ന്യായ് പദ്ധതി വന്നാൽ സ്ത്രീകൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ലഭിക്കുമെന്നുള്ള പ്രത്യാശയും വീഡിയോയിലൂടെ പ്രകടമാകുന്നുണ്ട്.

click me!