രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

Published : Mar 13, 2019, 07:13 AM ISTUpdated : Mar 13, 2019, 07:34 AM IST
രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

Synopsis

സംസ്ഥാനത്ത് കോൺഗ്രസ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. ഷുഹൈബിന്‍റെയും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങളെ കാണും.

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നാഗർകോവിലിലെ പാർട്ടി റാലിക്ക് ശേഷം രാഹുൽ ഗാന്ധി ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെത്തും. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി രാഹുൽ ചർച്ച നടത്തിയേക്കും. 

വൈകുന്നേരം തിരുവനന്തപുരം വഴി കൊച്ചിക്ക് പോകുന്ന രാഹുല്‍ തൃശൂര്‍ രാമനിലയത്തിലാണ് വിശ്രമിക്കുക. നാളെ തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്‍റില്‍ പങ്കെടുക്കുന്ന അദ്ദേഹം ഷുഹൈബിൻറെ കുടുംബാംഗങ്ങളെ കാണും.  പിന്നീട് കാസർക്കോടെത്തി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളും സന്ദ‌ർശിക്കും. വൈകുന്നേരം കോഴിക്കോട് കടപ്പുറത്തെ ജനമഹാറാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ജനമഹാറാലിയിലൂടെ കോൺഗ്രസ്സിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?