പെരിയയിലെ കൊലയാളികളെ നിയമത്തിന് മുന്‍പിലെത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

Published : Mar 14, 2019, 02:41 PM ISTUpdated : Mar 14, 2019, 04:24 PM IST
പെരിയയിലെ കൊലയാളികളെ നിയമത്തിന് മുന്‍പിലെത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

Synopsis

രാഹുല്‍ ഗാന്ധി കാസര്‍കോട് എത്തി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദർശിച്ചു.

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി സന്ദർശിച്ചു. പെരിയയിലെ കൊലയാളികളെ നീതിക്ക് മുന്‍പിലെത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബങ്ങൾക്ക് നീതി കിട്ടണമെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇരുവീടുകളിലും 15 മിനിറ്റ് നേരമാണ് രാഹുല്‍ ചെലവഴിച്ചത്. കൃപേഷിന്‍റെ കുടുംബത്തിന് ഹൈബി ഈഡൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ‘തണലിന്‍റെ’ കീഴിൽ നിർമിക്കുന്ന വീടും രാഹുൽ സന്ദർശിച്ചു. 

രാഹുൽ എല്ലാ സഹായവും ഉറപ്പുനൽകിയെന്ന് കൃപേഷിന്‍റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ അന്വേഷണത്തിന് നിയമപരമായ സഹായം നൽകാമെന്ന് രാഹുല്‍ ഉറപ്പുനൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍ ആരവത്തോടെയാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേറ്റത്. 

<

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?