
തിരുവനന്തപുരം: രണ്ടുദിവസത്തെ പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളില്‍ ചൊവ്വാഴ്ച പ്രചാരണം നടത്തും. ഒപ്പം ഉച്ചയ്ക്ക് പാലായില്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിക്കും. ബുധനാഴ്ച സ്വന്തം മണ്ഡലമായ വയനാട്ടിലാണ് ഏറിയ നേരവും. ഒപ്പം കണ്ണൂര്‍, പൊന്നാനി മണ്ഡലങ്ങളിലും അദ്ദേഹം എത്തും.
പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളിൽ രാഹുൽ പ്രസംഗിക്കും. ഉച്ചയ്ക്ക് കോട്ടയത്തെത്തുന്ന രാഹുൽ ഗാന്ധി, അന്തരിച്ച കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിക്കും. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധി പാലായിൽ എത്തുക. മറ്റന്നാൾ സ്വന്തം മണ്ഡലമായ വയനാട്ടിലും രാഹുൽ പ്രചാരണത്തിനെത്തും.