നാമനിര്‍ദേശ പത്രികയിലെ അവ്യക്തത; സൂക്ഷ്മ പരിശോധന ഇന്ന്; ബ്രിട്ടീഷ് പൗരത്വ ആരോപണത്തിൽ വിശദീകരണം പരിശോധിക്കും

Published : Apr 22, 2019, 07:48 AM ISTUpdated : Apr 22, 2019, 07:50 AM IST
നാമനിര്‍ദേശ പത്രികയിലെ അവ്യക്തത; സൂക്ഷ്മ പരിശോധന ഇന്ന്; ബ്രിട്ടീഷ് പൗരത്വ ആരോപണത്തിൽ വിശദീകരണം പരിശോധിക്കും

Synopsis

ബ്രിട്ടനിൽ റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളിൽ രാഹുൽ ബ്രിട്ടിഷ് പൗരനെന്ന് എഴുതിയിയിരിക്കുന്നുവെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വാദം. വിദ്യാഭ്യാസ യോഗ്യതാ രേഖകളിലും പൊരുത്തക്കേടുണ്ടെന്ന എതിര്‍പ്പും ഉന്നയിച്ചിട്ടുണ്ട്. 

അമേഠി: അമേഠിയിൽ രാഹുൽ ഗാന്ധിയുടെ നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്. രാഹുലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥി, ബ്രിട്ടീഷ് പൗരത്വ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സൂക്ഷ്മ പരിശോധന മാറ്റിവച്ചത്. 

വിശദീകരണം നല്‍കാൻ സമയം വേണമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിന് തുടര്‍ന്നാണിത്. ബ്രിട്ടനിൽ റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളിൽ രാഹുൽ ബ്രിട്ടിഷ് പൗരനെന്ന് എഴുതിയിയിരിക്കുന്നുവെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വാദം. 

വിദ്യാഭ്യാസ യോഗ്യതാ രേഖകളിലും പൊരുത്തക്കേടുണ്ടെന്ന എതിര്‍പ്പും ഉന്നയിച്ചിട്ടുണ്ട്. വിഷയം ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്. അതേസമയം രാഹുൽ ഗാന്ധി ഇന്ന് അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?