മുങ്ങുന്ന കപ്പലിലെ കപ്പിത്താനായ രാഹുല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സീറ്റില്‍ അഭയം തേടി: രവിശങ്കർ പ്രസാദ്

Published : Mar 31, 2019, 03:36 PM IST
മുങ്ങുന്ന കപ്പലിലെ കപ്പിത്താനായ രാഹുല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സീറ്റില്‍ അഭയം തേടി: രവിശങ്കർ പ്രസാദ്

Synopsis

 ദക്ഷിണേന്ത്യയില്‍ നിന്നുള്ള എല്ലാ നേതാക്കളെയും അപമാനിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. വയനാട്ടിലേക്ക് എത്തുന്ന രാഹുല്‍ ഗാന്ധി ശബരിമലയിലെ നിലപാട് വ്യക്തമാക്കണം

ദില്ലി:  രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി. വയനാട് സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടെ ഒളിച്ചോട്ട നിലപാട് വ്യക്തമായെന്ന് രവിശങ്കർ പ്രസാദ്. രാഹുലിന്റെ ദക്ഷിണേന്ത്യൻ പ്രേമം കപടമാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള എല്ലാ നേതാക്കളെയും അപമാനിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. വയനാട്ടിലേക്ക് എത്തുന്ന രാഹുല്‍ ഗാന്ധി ശബരിമലയിലെ നിലപാട് വ്യക്തമാക്കണം. 

ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സീറ്റില്‍ രാഹുല്‍ ഗാന്ധി അഭയം തേടി. പ്രിയങ്കയല്ലാതെ ആരും രാഹുലിനെ പ്രധാനമന്ത്രിയായി കാണുന്നില്ല. മുങ്ങുന്ന കപ്പലിലെ കപ്പിത്തനാണ് രാഹുല്‍ എന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. നേരത്തെ രാഹുലിന് അമേഠിയില്‍ തോല്‍ക്കുമെന്ന ഭയമാണെന്നും രാഹുൽ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആരോപിച്ചിരുന്നു.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?