
ദില്ലി: മധ്യപ്രദേശിലെ കമൽ നാഥുമായി അടുപ്പമുള്ളവരുടെ വീടുകളിലെ ആദായ നികുതി റെയ്ഡില്‍പിടിച്ചെടുത്ത പണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വമെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി.
തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് ഹവാല പണം ദില്ലിയിൽ എത്തിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെയും കർണാടക മന്ത്രി ഡി കെ ശിവകുമാറിന്‍റെയും കൈയ്യിൽ പണം എത്തിയത് എവിടെ നിന്നെന്നു അന്വേഷിക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.
തുഗ്ലക് റോഡിലേക്ക് പണം എത്തിച്ചെന്ന കണ്ടെത്തൽ കോൺഗ്രസ് കേന്ദ്രങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തുഗ്ലക് റോഡിലേക്കാണ് പണം കൊണ്ടുപോയതെന്നു മൊഴി ഉണ്ടെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറയുന്നുണ്ട്. അവിടെ ആരുടെ ഓഫീസിലേക്കെന്നു എല്ലാവർക്കും അറിയാം. ഹവാല ഇടപാടില്‍ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും മറുപടി പറയണം. എഐസിസി എന്നാല്‍ ആള്‍ ഇന്ത്യ കളക്ഷന്‍ സെന്‍ററായി മാറിയിരിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.