കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പടക്കുതിരകൾ ഉണ്ടാകുമെന്ന് ചെന്നിത്തല

Published : Mar 10, 2019, 08:28 PM ISTUpdated : Mar 10, 2019, 08:32 PM IST
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പടക്കുതിരകൾ ഉണ്ടാകുമെന്ന് ചെന്നിത്തല

Synopsis

കോൺഗ്രസ് സ്ഥാനാർത്ഥികളെ ദിവസങ്ങൾക്കകം പ്രഖ്യാപിക്കും. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചവരൊന്നും ജയിച്ചിട്ടില്ലെന്നും ചെന്നിത്തല. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്നും ചെന്നിത്തല.

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പടക്കുതിരകൾ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് സ്ഥാനാർത്ഥികളെ ദിവസങ്ങൾക്കകം പ്രഖ്യാപിക്കുമെന്നും സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചവരൊന്നും ജയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ജയസാധ്യതയാണ് ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാല് ദിവസത്തിനകം തീരുമാനിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണത്തിന് ആവശ്യത്തിലേറെ സമയമുണ്ട്. കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം അവരുടെ ആഭ്യന്തര വിഷയമാണ്. അത് കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നേരത്തെ ഉമ്മന്‍ചാണ്ടിയും കെ മുരളീധരനും അടക്കമുള്ള എംഎല്‍എമാരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഏറ്റവുമൊടുവിലായി കെ സി വേണുഗോപാല്‍ എംപിയും ഇന്ന് വ്യക്തമാക്കി. നിലവില്‍ മറ്റു പല ചുമതലകളും പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് തീരുമാനമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Also Read: മെയ് 23ന് ജനങ്ങൾ പുതിയ സർക്കാരിനെ സ്വീകരിക്കും; കോൺഗ്രസ് പൂർണ ആത്മവിശ്വാസത്തിലെന്ന് കെസി വേണുഗോപാൽ

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?