
കോഴിക്കോട്: യുഡിഎഫ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയ വീരേന്ദ്ര കുമാറിനോട് സഹതാപമുണ്ടെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ച നടക്കുന്പോൾ വീരേന്ദ്രകുമാറിനെ സീറ്റ് ചർച്ചക്ക് പോലും വിളിച്ചില്ല. ആ പാർട്ടിക്ക് ഇപ്പോഴെന്ത് കിട്ടിയെന്ന് പ്രവർത്തകർ ചിന്തിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂച്ചയുടെ പ്രസവം പോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു .ചെറു പാർട്ടികളെ സീറ്റ് വിഭജനത്തോടെ സിപിഎം വിഴുങ്ങി .വീരേന്ദ്രകുമാറിന് യുഡിഎഫ് രണ്ട് സീറ്റ് നൽകിയിരുന്നു ഇപ്പോൾ അവർക്ക് ഒന്നുമില്ലാത്ത അവസ്ഥയായെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിൽ തുടർന്നിരുന്നെങ്കിൽ അവർക്ക് ഒരു സീറ്റ് നൽകാൻ തയ്യാറായിരുന്നെന്നും രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.