ആലത്തൂരില്‍ ചെങ്കൊടി പാറില്ല; രമ്യ ഹരിദാസ് പാട്ടുംപാടി ജയിക്കുമെന്ന് എക്സിറ്റ്പോള്‍ ഫലം

Published : May 19, 2019, 07:58 PM ISTUpdated : May 20, 2019, 08:09 AM IST
ആലത്തൂരില്‍ ചെങ്കൊടി പാറില്ല; രമ്യ ഹരിദാസ് പാട്ടുംപാടി ജയിക്കുമെന്ന് എക്സിറ്റ്പോള്‍ ഫലം

Synopsis

എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശമടക്കം ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നാണ് സൂചന. പി കെ ബിജുവിന്‍റെ ഹാട്രിക് വിജയമെന്ന സ്വപ്നം കൂടിയാകും ആലത്തൂരില്‍ തകരുക

തിരുവനന്തപുരം: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വമ്പന്‍ ജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം. രമ്യ ഹരിദാസ് 48 ശതമാനം വോട്ട് നേടുമെന്നും ഇടതു സ്ഥാനാര്‍ത്ഥി പി കെ ബിജു 37 ശതമാനം വോട്ട് നേടുമെന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥി 13 ശതമാനം വോട്ട് നേടുമെന്നുമാണ് പ്രവചനം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടുപാടി ജനങ്ങളുടെ കയ്യടി നേടിയ രമ്യ ഹരിദാസ് പാട്ടുംപാടി ജയിക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശമടക്കം ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നാണ് സൂചന. പി കെ ബിജുവിന്‍റെ ഹാട്രിക് വിജയമെന്ന സ്വപ്നം കൂടിയാകും ആലത്തൂരില്‍ തകരുകയെന്നും സര്‍വ്വെ ചൂണ്ടികാട്ടുന്നു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?