രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം; വിജയരാഘവനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്

Published : Apr 02, 2019, 11:28 AM ISTUpdated : Apr 02, 2019, 11:34 AM IST
രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം; വിജയരാഘവനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്

Synopsis

രമ്യ ഹരിദാസിനെതിരെ അശ്ലീല പരമാര്‍ശം നടത്തിയ എ വിജയരാഘവന്‍റെ നടപടിക്കെതിരെ ആലത്തൂരിൽ പ്രതിഷേധം പുകയുകയാണ്. വിജയരാഘവനെതിരെ ഡിവൈഎസ് പിക്ക് പരാതി നൽകാനാണ് രമ്യയുടെ തീരുമാനം.

ആലത്തൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് സംസാരിച്ച ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. വിജയരാഘവന്‍റെ വാക്കുകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കാൻ തന്നെയാണ് ആലത്തൂരിലെ യുഡിഎഫ് ക്യാമ്പിന്‍റെ തീരുമാനം. വനിതാ ശാക്തീകരണം വാതോരാതെ സംസാരിക്കുന്ന ഇടത് മുന്നണി പ്രതിനിധിയിൽ നിന്ന് മോശം പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു. പട്ടിക ജാതി വിഭാഗത്തിൽ പെട്ട സ്ഥാനാര്‍ത്ഥി കൂടിയായ തന്നെ വ്യക്തപരമായി അധിക്ഷേപിച്ചതിനെതിരെ ഡിവൈഎസ് പിക്ക് പരാതി നൽകാനാണ് രമ്യ ഹരിദാസിന്‍റെ തീരുമാനം. 

എ വിജയരാഘവന്‍റെ പ്രസ്താവനക്കെതിരെ യുഡിഎഫ് നേതാക്കളും അതി രൂക്ഷമായാണ് പ്രതികരിച്ചത്. വിജയരാഘവനെതിരെ നടപടിയെടുക്കാൻ ഇടത് മുന്നണി തയ്യാറാകുമോ എന്ന് ഉമ്മൻചാണ്ടി ചോദിച്ചു. സിപിഎം പരസ്യമായി മാപ്പു പറയണമെന്നാണ് കെപിസിസി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആവശ്യം.  രമ്യ ഹരിദാസിനെ എൽഡിഎഫ് കൺവീനർ  അധിക്ഷേപിച്ച സംഭവത്തിൽ ഇടതുപക്ഷത്തെ പിന്തുണക്കുന്ന സാംസ്കാരിക നായകർ മറുപടി പറയണമെന്ന് കെ.മുരളീധരനും  ആവശ്യപ്പെട്ടു . ആലത്തൂരിൽ രമ്യ ഹരിദാസിന് ലഭിക്കുന്ന സ്വീകാര്യതയിൽ വിറളി പൂണ്ടിട്ടാണ്  എൽഡിഎഫ്. കൺവീനറുടെ രണ്ടാം കിട വ്യക്തിഹത്യയെന്നാണ് വനിതാ ലീഗിന്‍റെ പ്രതികരണം. 

Read more: എന്‍റെ അച്ഛനും അമ്മയും ഇതെല്ലാം കേൾക്കുന്നുണ്ട് ; അശ്ലീലം പറഞ്ഞ വിജയരാഘവനോട് രമ്യ ഹരിദാസ്

പരാമര്‍ശം പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് വനിതാ കമ്മീഷൻ നിലപാട്. പ്രസ്താവന വളച്ചൊടിച്ചതാണെന്നും പറയേണ്ടത് രാഷ്ട്രീയമാണെന്നും പറഞ്ഞ ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി പികെ ബിജു എ വിജയരാഘവനെ ന്യായീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിജയരാഘവനെ ന്യായീകരിച്ച് രംഗത്തെത്തി. 

ചങ്ങരംകുളത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവന്‍റെ കോലം കത്തിച്ചു. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?