എഴുന്നേറ്റ് നടക്കാൻ വയ്യാത്ത പുലിയാണ് രാഹുൽ ഗാന്ധി: ജി സുധാകരൻ

Published : Apr 02, 2019, 11:03 AM IST
എഴുന്നേറ്റ് നടക്കാൻ വയ്യാത്ത പുലിയാണ് രാഹുൽ ഗാന്ധി:  ജി സുധാകരൻ

Synopsis

എഴുന്നേറ്റ് നടക്കാൻ വയ്യാത്ത പുലിയാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. പുലി വരുന്നേ പുലി എന്നാണ് യുഡിഎഫ് പറയുന്നത്.

തിരുവനന്തപുരം: വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സംസ്ഥാന ഇടതുപക്ഷ നേതൃത്വം. അവസാനമായി രാഹുലിനെതിരെ രംഗത്തെത്തിയത് മന്ത്രി ജി സുധാകരന്‍. 

എഴുന്നേറ്റ് നടക്കാൻ വയ്യാത്ത പുലിയാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. പുലി വരുന്നേ പുലി എന്നാണ് യുഡിഎഫ് പറയുന്നത്. വടക്കേയിന്ത്യയിൽ നിന്ന് ആർഎസ്എസ്സിനെ പേടിച്ചോടിയ പുലിയാണ് രാഹുൽ ഗാന്ധിയെന്നും ജി സുധാകരന്‍ പറഞ്ഞു. 

പുലി വയനാട്ടിലെ കാട്ടിലേക്ക് വന്നിരിക്കുകയാണ്. കേരളത്തിലേക്ക് നിങ്ങൾ വരണ്ട. ഇവിടെ ബിജെപിയെ നിലം തൊടീക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. തമ്മിൽ വെട്ടാനാണ് കോൺഗ്രസ്സ് പറയുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?