വാരണാസിയിൽ മോദിയുടെ എതിരാളിയായി റിട്ടയേർഡ് ജസ്റ്റിസ് കർണൻ മത്സരിക്കും

Published : Apr 10, 2019, 03:53 PM IST
വാരണാസിയിൽ മോദിയുടെ എതിരാളിയായി റിട്ടയേർഡ് ജസ്റ്റിസ് കർണൻ മത്സരിക്കും

Synopsis

''വാ​ര​ണാ​സി​യി​ൽ മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു. നാമനിർദ്ദേശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.'' റിട്ടയേർഡ് ജസ്റ്റിസ് വ്യക്തമാക്കി. 

ദില്ലി: പതിനേഴാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​ര​ണാ​സി​യി​ൽ നിന്ന് മ​ത്സ​രി​ക്കു​മെ​ന്ന് റിട്ടയേർഡ്  ജ​സ്റ്റിസ് സി.​എ​സ്. ക​ർ​ണ​ൻ. ആ​ന്‍റി ക​റ​പ്ഷ​ന്‍ ഡൈ​നാ​മി​ക് പാ​ര്‍​ട്ടി​യു​ടെ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ''വാ​ര​ണാ​സി​യി​ൽ മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു. നാമനിർദ്ദേശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.'' റിട്ടയേർഡ് ജസ്റ്റിസ് വ്യക്തമാക്കി. 

അറുപത്തിമൂന്നുകാരനായ ജസ്റ്റിസ് കർണൻ വാരണാസി കൂടാതെ ചെ​ന്നൈ സെ​ന്‍റ​റി​ൽ ​നി​ന്നും ജന​വി​ധി തേ​ടു​ന്നു​ണ്ട്. ഭ​ര​ണ​ത്തി​ലേ​യും നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ലേ​യും അ​ഴി​മ​തി തു​ട​ച്ചു നീ​ക്കു​ക​യാ​ണ് ത​ന്‍റെ സ്ഥാനാർത്ഥിത്വത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യമായി കോടതിയലക്ഷ്യക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ന്യായാധിപനാണ് ജസ്റ്റിസ് കർണൻ. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപൻമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന് ആറ് മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?