ആർജെഡി നേതാവ് തേജസ്വി യാദവ് ദുര്യോധനനെ പോലെ: തേജ്പ്രതാപ് യാദവ്

By Web TeamFirst Published Apr 8, 2019, 3:07 PM IST
Highlights

സ്ഥാനാർത്ഥിപ്പട്ടികയിൽ താൻ നിർദ്ദേശിക്കുന്ന രണ്ട് പേരെ ഉൾപ്പെടുത്താൻ തേജസ്വി യാദവിന് രണ്ട് ദിവസത്തെ സമയം നൽകാം എന്നായിരുന്നു തേജ്പ്രതാപിന്റെ അന്ത്യശാസനം. ഈ വിഷയത്തിൽ ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ താൻ സ്വയം തീരുമാനിക്കുമെന്നും തേജ്പ്രതാപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ദില്ലി: സഹോദരൻ തേജസ്വി യാദവിനെ കൗരവരിലൊരാളായ ദുര്യോധനനോട് ഉപമിച്ച് തേജ് പ്രതാപ് യാദവ്. ഭീഷണി കൊണ്ട് പാർട്ടി നേതൃത്വത്തെ തകർക്കാൻ‌ സാധിക്കുകയില്ലെന്ന തിരിച്ചറിവിനൊടുവിലാണ് പുതിയ പരാമർശവുമായി തേജ്പ്രതാപ് യാദവ് രം​ഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ആർജെ‍‍ഡി സ്ഥാനാർത്ഥിപ്പട്ടികയിൽ താൻ നിർദ്ദേശിക്കുന്ന രണ്ട് പേരെ ഉൾപ്പെടുത്താൻ തേജസ്വി യാദവിന് രണ്ട് ദിവസത്തെ സമയം നൽകാം എന്നായിരുന്നു തേജ്പ്രതാപിന്റെ അന്ത്യശാസനം. ഈ വിഷയത്തിൽ ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ താൻ സ്വയം തീരുമാനിക്കുമെന്നും തേജ്പ്രതാപ് മുന്നറിയിപ്പ് നൽകിയിരുന്നു.

അഞ്ച് ​ഗ്രാമങ്ങൾ വിട്ടു കൊടുക്കാൻ വിസമ്മതിച്ച് യുദ്ധം വിളിച്ചു  വരുത്തിയ ദുര്യോധനനോടാണ് തേജ്പ്രതാപ് സ​ഹോദരനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഷയോഹറിലും ജഹാനാബാദിലും പാർട്ടി സ്ഥാനാർത്ഥികളായി താൻ നിർദ്ദേശിക്കുന്നവർ മത്സരിക്കണമെന്നായിരുന്നു തേജ് പ്രതാപ് യാദവിന്റെ ആവശ്യം. അഞ്ച് സ്ഥാനാർത്ഥികൾ എന്നായിരുന്നു ആദ്യത്തെ ആവശ്യം. പിന്നീട് കുറഞ്ഞ പക്ഷം രണ്ട് പേരെങ്കിലും എന്നായി ചുരുങ്ങി. 

ഇതുകൂടാതെ വിവാഹ മോചന കേസ് നടക്കുന്നതിനിടെ തേജ് പ്രതാപ് യാദവിന്‍റെ ഭാര്യ പിതാവിനെ സാരൻ മണ്ഡലത്തിൽ തേജസ്വി യാദവ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ഇതിനെതിരെയും തേജ്പ്രതാപ് അതൃ്പ്തി  ആര്‍ജെഡിയിൽ നിന്ന് രാജിവെച്ചാണ് തേജ് പ്രതാപ് പുതിയ പാര്‍ടി പ്രഖ്യാപിച്ചത്. ലാലു റാബ്രി എന്നാണ് പുതിയ പാർട്ടിയുടെ പേര്.  ആര്‍ജെഡി ടിക്കറ്റിൽ തേജസ്വി യാദവ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികൾക്കെതിരെ ലാലു റാബ്രി മോര്‍ച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് തേജ് പ്രതാപ് യാദവ് വ്യക്തമാക്കി. തന്റെ കുടുംബത്തിനിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്ന വ്യാമോഹവുമായി ആരും എത്തേണ്ടതില്ലെന്നും തേജ് പ്രതാപ് വ്യക്തമാക്കി. 

click me!