വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ് ഇടഞ്ഞുതന്നെ, അനുനയ ചര്‍ച്ചയ്ക്ക് ബിജെപി; ഭിന്നതയില്ലെന്ന് സുരേഷ്

By Web TeamFirst Published Oct 4, 2019, 6:27 PM IST
Highlights

ജില്ലാ പ്രസിഡന്‍റിന് വോട്ട് ചോദിക്കാനായി രംഗത്തുള്ളത് ബിജെപി മാത്രം. ആർഎസ്എസ് ഇടപെട്ട് സ്ഥാനാർത്ഥിയാകാൻ തയ്യാറായ കുമ്മനത്തെ അവസാന നിമിഷം വെട്ടിയതാണ് അതൃപ്തിക്ക് കാരണം

തിരുവനന്തപുരം: കുമ്മനം സ്ഥാനാർത്ഥിയായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും അണിയറയിൽ മാത്രമല്ല അരങ്ങിലും ആർഎസ്എസ് സജീവമായിരുന്നു. പക്ഷെ ഇത്തവണ ഇതുവരെ വട്ടിയൂർക്കാവിൽ സ്ഥിതി അതല്ല. കുമ്മനത്തിനായി വീടുകയറി വോട്ട് പിടിച്ച ആർഎസ്സുകാര്‍ മണ്ഡലച്ചില്‍ സജീവമേയല്ല.

ജില്ലാ പ്രസിഡന്‍റിന് വോട്ട് ചോദിക്കാനായി രംഗത്തുള്ളത് ബിജെപി മാത്രം. ആർഎസ്എസ് ഇടപെട്ട് സ്ഥാനാർത്ഥിയാകാൻ തയ്യാറായ കുമ്മനത്തെ അവസാന നിമിഷം വെട്ടിയതാണ് അതൃപ്തിക്ക് കാരണം. ഇതിനകം രണ്ട് തവണ ബിജെപി സംസ്ഥാന നേതാക്കൾ ചർച്ച നടത്തിയെങ്കിലും ആർഎസ്എസ് അയഞ്ഞിട്ടില്ല. 

പദസഞ്ചലനം നടക്കുന്ന വിജയദശമി കഴിയട്ടെ എന്നാണ് ആർഎസ്എസിലെ ഒരു വിഭാഗം നേതാക്കൾ നൽകിയ മറുപടിയന്നാണ് ബിജെപി വിശദീകരണം. ഭിന്നതയില്ലെന്നും ജയിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളുണ്ടാകുമെന്നുമാണ് ബിജെപി സ്ഥാനാർത്ഥി എസ് സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

പദസഞ്ചലം പറയുമ്പോഴും കോന്നിയിലും മഞ്ചേശ്വരത്തും പ്രചാരണത്തിൽ ആർഎസ്എസ് സജീവമാണെന്നതും ബിജെപിയെ ആശങ്കയിലാക്കുന്നു. ഈ സാഹചര്യത്തിലാണ് വട്ടിയൂർകാവിൽ ഇടഞ്ഞ് നിൽക്കുന്ന ആർഎസ്എസ്സിനെ അനുനയിപ്പിക്കാൻ നാളെ ബിജെപി നേതൃത്വം വീണ്ടും ചർച്ച നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. 

click me!