ശബരിമല വിഷയത്തില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം നിന്നുവെന്ന് ഉമ്മന്‍ചാണ്ടി

Published : May 23, 2019, 02:10 PM ISTUpdated : May 23, 2019, 02:40 PM IST
ശബരിമല വിഷയത്തില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം നിന്നുവെന്ന് ഉമ്മന്‍ചാണ്ടി

Synopsis

മോദിയുടെ വാഗ്ദാന ലംഘനത്തിന് കൊടുത്ത മറുപടിയാണ് കേരളത്തിലെ യുഡിഎഫ് വിജയമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫിന്‍റെ വിജയം  എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കൊണ്ടെന്ന് ഉമ്മന്‍ചാണ്ടി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കേരളത്തില്‍ പ്രധാനമന്ത്രിയായി. യുഡിഎഫിന്‍റേത് പ്രതീക്ഷിച്ച വിജയമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മോദിയുടെ വാഗ്ദാന ലംഘനതിന് കൊടുത്ത മറുപടിയാണ് കേരളത്തിലെ യുഡിഎഫ് വിജയം. വിജയത്തിൽ ആത്മവിശ്വാസം കൂടിയെന്നും ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത സമീപനം ജനങ്ങൾ ഏറ്റെടുത്തുവെന്നും ദേശീയ തലത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാഞ്ഞത് പരിശോധിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?