
പത്തനംതിട്ട: തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെൻകുമാര്‍. രണ്ട് മാസ പൂജക്കും ശബരിമലയിൽ പ്രശ്നമില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ടിപി സെൻകുമാര്‍ പറഞ്ഞു. ഒരു വിഭാഗങ്ങളോട് എന്തിനാണ് സർക്കാർ ഇത്ര ധാർഷ്ട്യം കാണിക്കുന്നത്.കേരളത്തിൽ പ്രീണന രാഷ്ട്രീയത്തിന്‍റെ അവസാനമായിരിക്കും ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്നും ടിപി സെൻകുമാര്‍ പറഞ്ഞു.
8 ലക്ഷം വോട്ട് കെ സുരേന്ദ്രന് പത്തനംതിട്ടയിൽ കിട്ടുമെന്നാണ് ടിപി സെൻകുമാറിന്‍റെ കണക്ക്. ശബരിമലയിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ശബരിമല ചർച്ച ചെയ്യുക തന്നെ ചെയ്യും. കർമ്മസമിതി ഹോർഡിംഗുകൾ സ്ഥാപിച്ചതിൽ യാതൊരു ചട്ടലംഘനവും ഇല്ലെന്നും ടിപി സെൻകുമാര്‍ പറഞ്ഞു.