രോഗിയുടെ ആയുഷ്മാന്‍ കാര്‍ഡ് നിരസിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; സഞ്ജയ് ഗാന്ധി ആശുപത്രി അധികൃതര്‍

Published : May 05, 2019, 10:11 PM ISTUpdated : May 05, 2019, 10:13 PM IST
രോഗിയുടെ ആയുഷ്മാന്‍ കാര്‍ഡ് നിരസിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; സഞ്ജയ് ഗാന്ധി ആശുപത്രി അധികൃതര്‍

Synopsis

ആരോപണം അടിസ്ഥാനരഹിതമാണ്. ആയുഷ്മാന്‍ ഭാരത് കാര്‍ഡുമായെത്തിയ 200 രോഗികളെ  മുമ്പ് ആശുപത്രിയില്‍ ചികിത്സിച്ചിട്ടുണ്ട്- സഞ്ജയ് ഗാന്ധി ആശുപത്രി ഡയറക്ടര്‍ എസ്എം ചൗധരി അറിയിച്ചു. 

അമേഠി: സഞ്ജയ് ഗാന്ധിയുടെ പേരിലുള്ള ആശുപത്രിയില്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡുമായെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആശുപത്രി അധികൃതര്‍. കാര്‍ഡ് നിരസിച്ച ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് രോഗിയുടെ മരണകാരണമെന്ന് ആരോപിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിരുന്നു. 

ആരോപണം അടിസ്ഥാനരഹിതമാണ്. ആയുഷ്മാന്‍ ഭാരത് കാര്‍ഡുമായെത്തിയ 200 രോഗികളെ  മുമ്പ് ആശുപത്രിയില്‍ ചികിത്സിച്ചിട്ടുണ്ട്- സഞ്ജയ് ഗാന്ധി ആശുപത്രി ഡയറക്ടര്‍ എസ്എം ചൗധരി അറിയിച്ചു. 

അമേഠിയില്‍ സഞ്ജയ് ഗാന്ധിയുടെ പേരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ ചികിത്സയ്ക്ക് നല്‍കാന്‍ പണമില്ലാത്തതിനാല്‍ പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് കാണിച്ചെന്നും എന്നാല്‍ ഇത് രാഹുല്‍ ഗാന്ധിയുടെ ആശുപത്രിയാണെന്നും മോദിയുടെയോ യോഗി ആദിത്യനാഥിന്‍റെയോ ഉടമസ്ഥതയിലുള്ള ആശുപത്രി അല്ല എന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. ഒരാള്‍ക്ക് ഇത്രയും അധ:പതിക്കാനാകുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും മോദിയുടെ ആയുഷ്മാന്‍ ഭാരത് കാര്‍ഡുമായി രാഹുല്‍ ഗാന്ധിയുടെ ആശുപത്രിയിലെത്തിയ ദരിദ്രനാണ് മരണമടഞ്ഞതെന്നുമാണ് സ്മൃതി ഇറാനിയുടെ ട്വീറ്റ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?