'വൈ ഐ ആം എ ഹിന്ദു' പ്രചാരണത്തിനുപയോഗിച്ച് ശശി തരൂർ ; നടപടി എടുക്കും; ടിക്കാറാം മീണ

By Web TeamFirst Published Mar 20, 2019, 11:39 AM IST
Highlights

ദൈവങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടാൽ നടപടി എടുക്കുമെന്നും ടിക്കാറാം മീണ

തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്‍റെ വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പരിശോധിച്ച് നടപടി എടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. 

ദൈവങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടാൽ നടപടി എടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. ശബരമല മതപരമായ വിഷയമാണ്. ദൈവത്തിന്‍റെയും ജാതിയുടെയും പേരിൽ വോട്ട് നേടാൻ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ്. അതിനാൽ അയ്യപ്പന്‍റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ വോട്ട് നേടാൻ ശ്രമിക്കരുതെന്നും ടിക്കാറാം മീണ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇലക്ഷൻ എക്സ്പ്രസിൽ പറഞ്ഞു.

 ഫ്ലക്സുകൾ നിരോധിച്ചുകൊണ്ടുള്ള കോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണ്.ഫ്ലക്സുകൾ ഉപയോഗിക്കരുതെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ അവസരത്തിൽ തന്നെ കോടതി വിധി വന്നത് ഫ്സക്സ് നിരോധിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കങ്ങൾക്ക് കരുത്തേകും. വിധി ലംഘിക്കുന്നില്ലെന്ന് കൾശനമായി ഉറപ്പാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

click me!