മോദിക്കെതിരെ വിരല്‍ചൂണ്ടുന്നവരുടെ കൈ അരിയുമെന്ന് ബിജെപി നേതാവ്

Published : Apr 25, 2019, 12:14 PM IST
മോദിക്കെതിരെ വിരല്‍ചൂണ്ടുന്നവരുടെ കൈ അരിയുമെന്ന് ബിജെപി നേതാവ്

Synopsis

അതേ സമയം കഴിഞ്ഞ വെള്ളിയാഴ്ച വിവാദ പരാമര്‍ശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി നേരിട്ട വ്യക്തിയാണ് സത്തി.

മാന്‍ഡി: പ്രധാനമന്ത്രി മോദിക്കെതിരെ വിരല്‍ചൂണ്ടുന്നവരുടെ കൈ അരിയുമെന്ന് ബിജെപി നേതാവ്. ഹിമാചൽപ്രദേശിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ സത്പാൽ സിംഗ് സത്തിയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഏതെങ്കിലും ഒരാള്‍ മോദിക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ ഞങ്ങള്‍ അയാളുടെ കൈ വെട്ടും. മാന്‍ഡിയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ഇദ്ദേഹം പറഞ്ഞു.

അതേ സമയം കഴിഞ്ഞ വെള്ളിയാഴ്ച വിവാദ പരാമര്‍ശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി നേരിട്ട വ്യക്തിയാണ് സത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സത്പാൽ സിംഗിന് വിലക്കേർപ്പെടുത്തിയിരുന്നത്. 24 മണിക്കൂർ സമയത്തേക്കാണ് വിലക്ക്.

സത്പാൽ സിംഗിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. നാളെ രാവിലെ ആറ് മണിമുതൽ 24 മണിക്കൂർ സമയത്തേക്ക് സത്പാൽ സിംഗിന് ബിജെപിയുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ വിവാദ പരാമര്‍ശം.

ഇന്ത്യയുടെ കാവല്‍ക്കാരനായ മോദി കള്ളനാണെങ്കില്‍, താങ്കള്‍ ഒരു 'മദര്‍ചോദ്' ആണ് എന്നായിരുന്നു സത്പാലിന്‍റെ രാഹുലിനെതിരായ പരാമര്‍ശം. അങ്ങേയറ്റം ഹീനമായ (അമ്മയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നയാള്‍) അര്‍ത്ഥമുള്ള പ്രയോഗമാണ് രാഷ്ട്രീയ മര്യാദകളെല്ലാം ലംഘിച്ച് സത്പാല്‍ നടത്തിയത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?