ലൈം​ഗിക ചുവയോടെ സംസാരിച്ചു; ബിജെപി നേതാവിനെതിരെ നടപടി

By Web TeamFirst Published Apr 25, 2019, 4:06 PM IST
Highlights

നാഡിയ ജില്ലാ ബിജെപി പ്രസിഡന്റ് മഹാദേവ് സർക്കാറിനെതിരെ മെഹൂവ നൽകിയ പരാതിയിൻമേലാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേത‍ൃത്വം നല‍കുന്ന ബെഞ്ചിന്റേയാണ് തീരുമാനം.  

ദില്ലി: ബിജെപി നേതാവ് ലൈം​ഗിക ചുവയോടെ സംസാരിച്ചെന്ന തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയുടെ പരാതിയിൽ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം. നാഡിയ ജില്ലാ ബിജെപി പ്രസിഡന്റ് മഹാദേവ് സർക്കാറിനെതിരെ തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി മെഹൂവ മൊയ്ത്ര നൽകിയ പരാതിയിൻമേലാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേത‍ൃത്വം നല‍കുന്ന ബെഞ്ചിന്റേയാണ് തീരുമാനം.

ബിജെപി സ്ഥാനാർത്ഥി  കല്യാൺ ചൗബെയുടെ സാന്നിധ്യത്തിലാണ് മഹാദേവ് സർക്കാർ തന്നോട് ലൈം​ഗിക ചുവയോടെ സംസാരിച്ചതെന്ന് മെഹൂവ പരാതിയിൽ ആരോപിച്ചു. ഏപ്രിൽ 23-നായിരുന്നു സംഭവം. ഇത് സംബന്ധിച്ച് താൻ പരാതി നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരുവിധ നടപടിയും എടുത്തിട്ടില്ലെന്ന് മെഹൂവ കുറ്റപ്പെടുത്തി.

ബം​ഗാളിലെ കൃഷ്ണ ന​ഗർ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് മെഹൂവ. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ 48 മണിക്കൂർ മാത്രമേയുള്ളുവെന്നും അതിനാൽ ഉടൻ നടപടിയെടുക്കണമെന്നും മെഹൂവ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.   
 

click me!