
ദില്ലി: രാജ്യത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം. 97 ലോക്സഭാ മണ്ഡലങ്ങളിലാണ് അടുത്ത വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 54 മണ്ഡലങ്ങളും ദക്ഷിണേന്ത്യയിലാണുള്ളത്. തമിഴ്നാട്ടിൽ 39, പുതുച്ചേരിയിൽ 1, കര്‍ണ്ണാടകത്തിൽ 14, ഉത്തര്‍പ്രദേശില്‍ എട്ട്, ചത്തീസ്ഗഡില്‍ 3, മഹാരാഷ്ട്രയില്‍ 10 എന്നിങ്ങനെയാണ് പോളിംഗ് നടക്കുന്നത്. ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളില്‍ മൂന്നിടത്തും ജമ്മുകാശ്മീരിലെ രണ്ടിടത്തും ത്രിപുരയിലെയും മണിപ്പൂരിലെയും ഓരോസീറ്റുകളിലും പ്രചാരണം ഇന്ന് അവസാനിക്കും.
ആദ്യഘട്ട വോട്ടിംഗ് നടന്ന പല സംസ്ഥാനങ്ങളിലും വോട്ടിംഗ് യന്ത്രം കേടാകുകയും പരക്കെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ അമ്പത്തിയഞ്ച് ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്. മെയ് 23 ന് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടക്കും.