ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സമാജ്‍വാദി പാർട്ടിയിൽ; രാജ്നാഥ് സിംഗിനെതിരെ മത്സരിക്കും

By Web TeamFirst Published Apr 16, 2019, 4:09 PM IST
Highlights

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘൻ സിൻഹയെ ബിഹാറിലെ പട്നാ സാഹിബ്‌ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ദില്ലി: ശത്രുഘൻ സിൻഹയുടെയുടെ ഭാര്യ പൂനം സിൻഹ സമാജ് വാദി പാർടിയിൽ ചേർന്നു. സമാജ്‍വാദി പാ‍ർട്ടിയുടെയും കോൺഗ്രസിന്‍റെയും സംയുക്ത സ്ഥാനാർഥിയായി ഉത്തർപ്രദേശിലെ ലഖ്നൗവിൽ നിന്ന് പൂനം സിൻഹ മത്സരിച്ചേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ലഖ്നൗവിലെ ബിജെപി സ്ഥാനാർത്ഥി.

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘൻ സിൻഹയെ ബിഹാറിലെ പാട്നാ സാഹിബ്‌ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി സ്ഥാപക ദിനത്തിലാണ് മുതിർന്ന നേതാവായ ശത്രുഘൻ സിൻഹ കോൺഗ്രസിലെത്തിയത്.സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ശത്രുഘ്നൻ സിൻഹയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്.

മോദിയുടെയും അമിത്ഷായുടെയും കടുത്ത വിമർശകനായിരുന്ന ശത്രുഘൻ സിൻഹക്ക് ഏറെക്കാലമായി പാർട്ടിയിൽ വലിയ സ്വാധിനമുണ്ടായിരുന്നില്ല. രണ്ട്പേരുള്ള സേനയും ഒറ്റയാൾ പ്രകടവുമാണ് ബിജെപിയിലെന്ന് ശത്രുഘ്നൻ സിൻഹ തുറന്നടിച്ചിരുന്നു.

പ്രസംഗവേദികളിൽ തീപ്പൊരിയായിരുന്ന മുൻ കേന്ദ്രമന്ത്രി ശത്രുഘൻ സിൻഹ ബിജെപിയിലെ 'ഷോട്ട് ഗൺ' എന്നാണ് അറിയപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധിയെ നേരിട്ടുകണ്ട് കോൺഗ്രസിൽ ചേരാൻ താൽപ്പര്യം അറിയിച്ച ശത്രുഘൻ സിൻഹ മൂന്ന് പതിറ്റാണ്ടിന്‍റെ ബിജെപി ബന്ധം ഉപേക്ഷിച്ചായിരുന്നു കോൺഗ്രസിൽ എത്തിയത്.  

 

click me!