പ്രഗ്യാ സിംഗ് താക്കൂറിന് സുരക്ഷ വര്‍ധിപ്പിച്ചു

Published : Apr 24, 2019, 10:04 PM IST
പ്രഗ്യാ സിംഗ് താക്കൂറിന് സുരക്ഷ വര്‍ധിപ്പിച്ചു

Synopsis

മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് താക്കൂറിന് സുരക്ഷ വര്‍ധിപ്പിച്ചു. 

ഭോപ്പാല്‍: മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് താക്കൂറിന് സുരക്ഷ വര്‍ധിപ്പിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ ചൊവ്വാഴ്ച പ്രഗ്യാ സിംഗിന് നേരെ എന്‍സിപി പ്രവര്‍ത്തകന്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രഗ്യാ സിംഗിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചത്. ഇസഡ് കാറ്റഗറി സുരക്ഷ പ്രഗ്യാ സിംഗിന് നല്‍കിയേക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. 

മലേ​ഗാവ് സ്ഫോടനത്തിൽ വിചാരണത്തടവുകാരിയാണ് പ്ര​ഗ്യ. ജാമ്യത്തിലിറങ്ങിയാണ് ഇവർ ഭോപ്പാലിൽ നിന്നും ബിജെപി സീറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന പ്ര​ഗ്യാ സിംഗിന്‍റെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നില്ലെന്നുമായിരുന്നു പ്രഗ്യാ സിംഗ്   താക്കൂറിന്‍റെ പരാമർശം. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?