പ്രചാരണത്തിന് വന്ന കെ മുരളീധരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

Published : Mar 22, 2019, 05:03 PM ISTUpdated : Mar 22, 2019, 06:37 PM IST
പ്രചാരണത്തിന് വന്ന കെ മുരളീധരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

Synopsis

എസ്എഫ്ഐക്കാരുടെ നടപടി ചോദ്യം ചെയ്ത് കെ എസ്യു-എംഎസ്എഫ് പ്രവര്‍ത്തകരും മുന്നോട്ട് വന്നതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. 

വടകര: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്ഐക്കാര്‍ തടഞ്ഞു. പേരാമ്പ്ര സികെജി കോളേജിലാണ് സംഭവം. ക്യാംപസിലെത്തിയ മുരളീധരന്‍ കോളേജ് കെട്ടിട്ടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. 

കെട്ടിട്ടത്തിലേക്കുള്ള ഗോവണി പടിയില്‍ ഇരുന്നു കൊണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുരളീധരനെതിരെ മുദ്രാവാക്യം വിളിച്ചു. എസ്എഫ്ഐക്കാരുടെ നടപടി ചോദ്യം ചെയ്ത് കെഎസ്.യു-എംഎസ്എഫ് പ്രവര്‍ത്തകരും മുന്നോട്ട് വന്നതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി.

ഇതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുരധീരന്‍ കോളേജില്‍  നിന്നും മടങ്ങി. തന്നെ കോളേജില്‍ കോളേജിൽ തടഞ്ഞ സംഭവം  അക്രമ രാഷ്ട്രിയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് കെ മുരളീധരന്‍ പിന്നീട് പ്രതികരിച്ചു. സംഭവത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ കൊമ്പ് കോര്‍ക്കുകയാണ്.  
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?