
മുംബൈ: നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്ട്രയിലെ ബരാമതിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എന്റെ വിരൽ തുമ്പും പിടിച്ചുകൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നാണ് മോദി പറയുന്നത്. പക്ഷേ ഇപ്പോൾ ഞാൻ വല്ലാതെ ഭയപ്പെടുകയാണ്. ഈ മനുഷ്യന്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്. ആര്‍ക്കും അറിയില്ല" പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഇവിടുത്തെ സിറ്റിങ് എംപിയാണ് സുപ്രിയ.
ബരാമതിയില്‍ ബിജെപി നേതാക്കള്‍ കൂട്ടമായി എത്തുന്നത് എന്തിനാണെന്നും പവാര്‍ ചോദിച്ചു. ഇത്തവണ ബരാമതി സീറ്റ് പിടിച്ചെടുക്കുമെന്ന് നേരത്തെ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഏഴ് റാലികള്‍ മോദി മഹാരാഷ്ട്രയില്‍ നടത്തിയെന്നും എല്ലാത്തിലും മോദി പരാമര്‍ശിച്ചത് തന്‍റെ പേരാണെന്നും ശരദ് പവാര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനൊടുവിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കുമെന്നും എന്നാൽ, മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും നേരത്തെ പവാർ പറഞ്ഞിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം ബിജെപിക്കുണ്ടാവില്ല. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നും ശരത് പവാർ പറഞ്ഞിരുന്നു.