ശശി തരൂരിന്‍റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു; ശ്രീധരന്‍ പിള്ളയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

Published : Mar 15, 2019, 02:52 PM ISTUpdated : Mar 15, 2019, 03:51 PM IST
ശശി തരൂരിന്‍റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു; ശ്രീധരന്‍ പിള്ളയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

Synopsis

തരൂരിന്‍റെ ബന്ധുക്കൾ ബിജെപിയിൽ ചേര്‍ന്നു. പി എസ് ശ്രീധരൻ പിള്ളയിൽ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

തിരുവനന്തപുരം: ലോക് സഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി ബിജെപി നീക്കം. ശശി തരൂരിന്‍റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ളയിൽ നിന്ന് ഇവര്‍ അംഗത്വം സ്വീകരിച്ചു. 

കെപിസിസി നിർവ്വാഹക അംഗങ്ങൾ ഉൾപ്പടെയുള്ള രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്താൻ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരൻ പിള്ള. തത്കാലം പേരുകൾ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചർച്ചകൾ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു. 

ഇന്നലെയാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മൂന്ന് ദിവസം മുൻപ് വരെ കോൺഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കൻ ഇന്നലെ രാവിലെയാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. കേരളത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി ടോം വടക്കൻ എത്തുമെന്നാണ് വിവരം. തൃശൂരോ ചാലക്കുടിയോ ടോം വടക്കൻ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. 

Also Read: കുടുംബാധിപത്യത്തിൽ മനം മടുത്തു; കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?