തുലാഭാരത്തിനിടെ അപകടം: അന്വേഷണം വേണമെന്ന് ശശി തരൂർ; ആശുപത്രി വിട്ടു

By Web TeamFirst Published Apr 16, 2019, 3:44 PM IST
Highlights

ഇനി ഇതുപോലെ ഒരു അപകടം ആർക്കും സംഭവിക്കരുത്. അതുകൊണ്ട്, അന്വേഷണം വേണമെന്നും തരൂർ. വൈകിട്ട് രാഹുലിന്‍റെ തിരുവനന്തപുരത്തെ പരിപാടിയിൽ തരൂരെത്തും. 

തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ ശശി തരൂർ ആശുപത്രി വിട്ടു. ത്രാസ് പൊട്ടി തലയിൽ വീണ് എട്ട് സ്റ്റിച്ചുകളോടെയാണ് തരൂർ ആശുപത്രി വിടുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് തരൂർ ആവശ്യപ്പെട്ടു. എങ്ങനെയാണ് ഇങ്ങനെയൊരു അപകടം ഉണ്ടായതെന്ന് അറിയില്ല. അതിനാൽ അന്വേഷണം വേണം. ഡിസിസി പ്രസിഡന്‍റ് പൊലീസിന് കത്തെഴുതിയിട്ടുണ്ട് : തരൂർ വ്യക്തമാക്കി.

'പലരും ഈ സംഭവത്തെച്ചൊല്ലി അസ്വസ്ഥരായി. എൺപത്തി മൂന്ന് വയസ്സുള്ള എന്‍റെ അമ്മ പറഞ്ഞത്, ജീവിതത്തിൽ ഇതുവരെ തുലാഭാരം പൊട്ടി വീഴുന്നതിനെക്കുറിച്ച് കേട്ടിട്ടില്ലെന്നാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്നതാണ് നല്ലതാണ്. എനിക്കല്ലെങ്കിൽ നാളെ വേറെ ഒരാൾക്ക് ഇങ്ങനെയൊരു അപകടം ഉണ്ടാകരുതല്ലോ', തരൂർ പറഞ്ഞു. 

വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന രാഹുൽ ഗാന്ധിയുടെ പൊതുപരിപാടിയിൽ ശശി തരൂർ പങ്കെടുക്കും. വിശ്രമം വേണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ രണ്ട് ദിവസത്തേക്ക് പ്രചാരണപരിപാടികളിൽ പങ്കെടുക്കില്ല. 

Read More: തരൂർ ഇരുന്ന തുലാഭാരം പൊട്ടിയത് പ്രവർത്തകർ ത്രാസിൽ തൂങ്ങിയപ്പോൾ എന്ന് സൂചന

click me!