കോണ്‍ഗ്രസ് കള്ളനെന്ന് വിളിച്ചു പക്ഷേ ജനങ്ങള്‍ കാവല്‍ക്കാരനെ വിശ്വസിച്ചു; മോദിയെ പ്രകീര്‍ത്തിച്ച് ശിവസേന

By Web TeamFirst Published May 24, 2019, 10:48 PM IST
Highlights

'കോണ്‍ഗ്രസ് 60 വര്‍ഷം രാജ്യം ഭരിച്ചു. എന്തുകൊണ്ട് മോദിക്ക് ഒരു അഞ്ചുവര്‍ഷം കൂടി കൊടുത്തുകൂടായെന്ന് ജനങ്ങള്‍ കരുതി'. 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹുജനസമ്മതിയും അമിത് ഷായുടെ രാഷ്ട്രീയ തന്ത്രജ്ഞതയുമാണ് ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വന്‍ഭൂരിപക്ഷം ലഭിച്ചതിന് പിന്നിലെന്ന് ശിവസേന. മുഖപത്രം സാമ്നയിലൂടെയാണ് നരേന്ദ്ര മോദിയേയും അമിത് ഷായേയും ശിവസേന പ്രകീര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ പ്രധാന വിഷയങ്ങള്‍ തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രതിസന്ധികളുമായിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ കഴിയുക മോദിക്കാണെന്ന് മനസിലാക്കിയ ജനം മോദിയെ തെരഞ്ഞെടുത്തു. 

കോണ്‍ഗ്രസ് 60 വര്‍ഷം രാജ്യം ഭരിച്ചു. എന്തുകൊണ്ട് മോദിക്ക് ഒരു അഞ്ചുവര്‍ഷം കൂടി കൊടുത്തുകൂടായെന്ന് ജനങ്ങള്‍ കരുതി. മോദിയെപ്പോലെ കരുത്തനായ നേതാവില്ലാത്തതിനാല്‍ പ്രതിപക്ഷം ഭയന്നിരുന്നു. മഹാരാഷ്ട്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ചൗഹാനും സുശീല്‍കുമാര്‍ ഷിന്‍ഡേയും പരാജയപ്പെട്ടു. സുപ്രിയ സുളേയുടെ വിജയം മാത്രമാണ് എന്‍സിപിക്ക് ആശ്വസിക്കാനുള്ള വക നല്‍കിയത്. കാവല്‍ക്കാരനെ കോണ്‍ഗ്രസ് കള്ളനെന്ന് വിളിച്ചു. എന്നാല്‍ ജനങ്ങള്‍ കാവല്‍ക്കാരനെ വിശ്വസിച്ചെന്നും സാമ്‍നയിലൂടെ ശിവസേന പറഞ്ഞു. 


 

click me!