പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഷോൺ ജോർജ്; സീറ്റ് ആവശ്യപ്പെടുമെന്ന് പിസി ജോർജ്

By Web TeamFirst Published May 7, 2019, 1:24 PM IST
Highlights

 സീറ്റ ലഭിക്കുകയാണെങ്കിൽ പാലായിൽ ഷോൺ ജോർജ് തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് കേരളാ ജനപക്ഷം പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമായി കേരളാ ജനപക്ഷം പാർട്ടി. എൻ ഡി എയോട് പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് കേരളാ ജനപക്ഷം രക്ഷാധികാരി പി സി ജോർജ് പറഞ്ഞു. 

പാലായിലെ സ്ഥാനാർത്ഥി ആരെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്ന മെയ് 23 ന് ശേഷമേ തീരുമാനിക്കുകയുള്ളുവെന്നും പി സി ജോർജ് പത്ര സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ പാലായിൽ ഷോൺ ജോർജ് തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് കേരളാ ജനപക്ഷം പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 

കേരളാ ജനപക്ഷം പാർട്ടിയുടെ പേര് കേരള ജനപക്ഷം സെക്കുലർ എന്ന് മാറ്റിയെന്നും പി സി ജോർജ് അറിയിച്ചു. കേരളാ ജനപക്ഷത്തിന്‍റെ നിലവിലുള്ള മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. പുതിയ കമ്മറ്റികൾ ജൂണിനുള്ളിൽ തെരഞ്ഞെടുക്കുമെന്നും പി സി ജോർജ് കോട്ടയത്ത് പറഞ്ഞു. പാർട്ടിയുടെ ചെയർമാനായി ഷോൺ ജോർജ് തുടരുമെന്നും പി സി ജോ‍ർജ് അറിയിച്ചു.  

click me!