
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന് തെരഞ്ഞെടുപ്പ് ഓഫീസറുടെ കാരണം കാണിക്കല്‍ നോട്ടീസ്. വൈദ്യുതി പോസ്റ്റുകളിൽ നിന്ന് തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കി റിപ്പോർട്ട് നൽകാത്തതിലാണ് ടിക്കാറാം മീണ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി 15ദിവസം കഴിഞ്ഞിട്ടും ബോർഡ് മറുപടി നൽകിയിരുന്നില്ല.
വൈദ്യുതി പോസ്റ്റുകളില്‍ നിന്ന് പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നീക്കം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇലക്ഷന്‍ വിഭാഗം ആദ്യം കത്തു നല്‍കിയത്. മറുപടി ലഭിക്കാതായതോടെ വീണ്ടും കത്ത് നല്‍കി. ഇതിനും മറുപടി ലഭിക്കാത്തതോടെയാണ് കാരണം കാണിക്കാന്‍ നിര്‍ദേശിച്ച് കത്ത് നല്‍കിയിരിക്കുന്നത്. ചെയര്‍മാന്‍റെ മറുപടി ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.