രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം: കരുതലോടെ പ്രതികരിച്ച് യെച്ചൂരി

By Web TeamFirst Published Mar 25, 2019, 11:03 PM IST
Highlights

രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ കരുതലോടെ പ്രതികരിച്ച് യെച്ചൂരി. കോൺഗ്രസ് തീരുമാനം വരുമ്പോൾ പ്രതികരിക്കാമെന്ന് സീതാറാം യെച്ചൂരി. 

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ കരുതലോടെ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് തീരുമാനം വരുമ്പോൾ പ്രതികരിക്കാമെന്നാണ് സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട്  പ്രതികരിച്ചത്.

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ മൂന്നാംദിവസവും അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ച പതിനൊന്നാം സ്ഥാനാർത്ഥി പട്ടികയിലും വയനാടും വടകരയും ഇടംപിടിച്ചിരുന്നില്ല. രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. 

Also Read:വടകരയും വയനാടും ഇല്ലാതെ കോൺഗ്രസിന്‍റെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടിക

ദേശീയതലത്തിൽ ഇടത് പാർട്ടികൾ കോൺഗ്രസിനെ പിന്തുണയ്ക്കുമ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യം ബി ജെ പി ഉൾപ്പെടെയുള്ളവരിൽ നിന്ന് ഉയർന്നിരുന്നു. അതേസമയം സ്വന്തം പ്രചാരണത്തിൽ നിന്ന് പിന്മാറിയ ടി സിദ്ദിഖ് രാഹുൽ എത്തുമെന്ന കണക്കുകൂട്ടലിൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ സജീവമാണ്.

അതേസമയം, വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്സരിക്കണോ എന്ന കാര്യം രാഹുൽ ഗാന്ധി തന്നെ അന്തിമമായി തീരുമാനിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

Also Read: വയനാട്ടിലെ സ്ഥാനാർത്ഥിത്വം: തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളോട്

click me!