മോദി തീവ്രവാദത്തിന് ചുട്ട മറുപടി നൽകിയ ആള്‍; കോൺഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു: സ്മൃതി ഇറാനി

Published : Mar 05, 2019, 07:07 PM IST
മോദി തീവ്രവാദത്തിന് ചുട്ട മറുപടി നൽകിയ ആള്‍; കോൺഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു: സ്മൃതി ഇറാനി

Synopsis

ബാലാക്കോട്ടിലെ വ്യോമസേനയുടെ തിരിച്ചടി തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും.  തീവ്രവാദത്തിന് ചുട്ട മറുപടി നൽകിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്  സ്‌മൃതി ഇറാനി

ദില്ലി: ബാലാക്കോട്ടിലെ വ്യോമസേനയുടെ തിരിച്ചടി തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും.  തീവ്രവാദത്തിന് ചുട്ട മറുപടി നൽകിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്  സ്‌മൃതി ഇറാനി പറഞ്ഞു. ഇന്ത്യൻ സേനയുടെ കരുത്ത് മോദി ലോകത്തിനു കാട്ടിക്കൊടുത്തുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. പാകിസ്ഥാനിൽ കയറി ഉള്ള അക്രമം ഇതിനു തെളിവാണെന്നും അവര്‍ പറഞ്ഞു. പക്ഷെ കോൺഗ്രസ് ഈക്കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. സ്വന്തം പാർട്ടിക്കാരെ കൊന്ന സിപിഎമ്മുമായി കോൺഗ്രസിന് എങ്ങിനെ കൈകോർക്കാൻ കഴിയുന്നുവെന്നാണ് കോൺഗ്രസ് പ്രവർത്തകർ ചിന്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?