'ഇവിഎം സൂക്ഷിച്ച മുറിയുടെ സീല്‍ തകര്‍ത്തു'; പരാതിയുമായി എസ്‍ പി സ്ഥാനാര്‍ത്ഥി

Published : Apr 26, 2019, 12:31 PM ISTUpdated : Apr 26, 2019, 12:32 PM IST
'ഇവിഎം സൂക്ഷിച്ച മുറിയുടെ സീല്‍ തകര്‍ത്തു'; പരാതിയുമായി എസ്‍ പി സ്ഥാനാര്‍ത്ഥി

Synopsis

ഉത്തര്‍പ്രദേശിലെ സാംബാനിലെ സ്ടോംങ് റൂമിന്‍റെ സീല്‍ തകര്‍ത്തെന്നാണ് പരാതി.  

ലഖ്‍നൗ: ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ സീല്‍ തകര്‍ത്തെന്ന പരാതിയുമായി സമാജ്‍വാദി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഉത്തര്‍പ്രദേശിലെ ബദൗന്‍ മണ്ഡലത്തിലെ  എസ്പി സ്ഥാനാര്‍ത്ഥി ധര്‍മേന്ദ്ര യാദവാണ് പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ സാംബാനിലെ സ്ടോംങ് റൂമിന്‍റെ സീല്‍ തകര്‍ത്തെന്നാണ് പരാതി.

എല്ലാ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഏപ്രില് 24  മൂന്നുമണിക്കാണ് മുറി സീല്‍ വച്ച് പൂട്ടിയത്. എന്നാല്‍ ആ സീല്‍ ഇപ്പോള്‍ ഇല്ല. ഇവിഎം മെഷീനില്‍ ഇടപെടല്‍ നടന്നതായി സംശയിക്കുന്നെന്നും ധര്‍മേന്ദ്ര യാദവിന്‍റെ തെരഞ്ഞെടുപ്പ് ഏജന്‍റ് അജയ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഏതെങ്കിലും പക്ഷികള്‍ വാതിലിന് പുറത്തുണ്ടായിരുന്ന കമ്പി വല കടിച്ചുപൊട്ടിച്ചതാകാമെന്നാണ് സാംബാല്‍ എ ഡി എം പറയുന്നത്.


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?