പി സി ജോര്‍ജിനെ പിന്തുണയ്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ശ്രീധരന്‍പിള്ള

Published : Mar 27, 2019, 02:48 PM ISTUpdated : Mar 27, 2019, 02:54 PM IST
പി സി ജോര്‍ജിനെ പിന്തുണയ്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ശ്രീധരന്‍പിള്ള

Synopsis

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ എൻഡിഎയുടെ ഉന്നത നേതാവ് മത്സരിക്കുമെന്നും പിള്ള വ്യക്തമാക്കി. 

തിരുവനന്തപുരം: പി സി ജോർജിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍  എന്‍ഡിഎ  തീരുമാനമെടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍പിള്ള. ഇന്നലെ നടന്ന എൻഡിഎ യോഗം വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ എൻഡിഎയുടെ ഉന്നത നേതാവ് മത്സരിക്കുമെന്നും പിള്ള വ്യക്തമാക്കി. 

ഇത്തവണത്തെ ലോകസഭാ സീറ്റില്‍ മത്സരിക്കുമെന്ന് മാത്രമല്ല, പത്തനംതിട്ടയില്‍ ബിജെപി പിന്തുണ കിട്ടിയാല്‍ വാങ്ങുമെന്നും ബിജെപിയെ മോശം പാർട്ടിയായി കാണുന്നില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ഇതിനിടെ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍  ഇന്ന്  പ്രചാരണമാരംഭിക്കാനിരിക്കുകയാണ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?