
ദില്ലി: കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന കെ വി തോമസുമായി ബിജെപി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിയെന്ന് സംസ്ഥാന അധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. സംസ്ഥാന നേതൃത്വം പക്ഷെ ഇതു സംബന്ധിച്ച് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റെതാണെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു.
സീറ്റ് ചര്‍ച്ചയിൽ കെ വി തോമസിന്‍റെ പേര് വരുന്നതിൽ അസ്വാഭാവികതയൊന്നും ഇല്ല. എറണാകുളത്ത് കെവി തോമസിനെ സ്ഥാനാത്ഥിയാക്കാൻ മുതിർന്നേക്കും എന്ന വാര്‍ത്തകൾക്കിടെയാണ് തോമസുമായി നടത്തുന്ന ചര്‍ച്ചകൾ സ്ഥിരീകരിച്ച് ശ്രീധരൻ പിള്ള രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
സ്മൃതി ഇറാനി ഇന്നലെയും നിര്‍മ്മലാ സീതാരാമന്‍റെ നേതൃത്വത്തിൽ ഇന്നും കെ വി തോമസുമായി ഫോണിൽ ബന്ധപ്പെട്ടെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൂതൻ തന്നെ നേരിട്ട് .കെവി തോമസിനെ സമീപിച്ചതായും വാര്‍ത്തയുണ്ട്. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായാൽ വോട്ടുകൾ സമാഹരിക്കാൻ കെ വി തോമസിന് കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ .
Read More: കെ വി തോമസിനെ ഉന്നമിട്ട് ബിജെപി, നീക്കം ടോം വടക്കന്‍റെ നേതൃത്വത്തിൽ; തടയിടാൻ സോണിയ