രാഹുൽ വയനാട്ടിലെത്തുന്നത് അഭയാർത്ഥിയെപ്പോലെ: ശ്രീധരൻ പിള്ള

Published : Apr 01, 2019, 05:54 PM IST
രാഹുൽ വയനാട്ടിലെത്തുന്നത് അഭയാർത്ഥിയെപ്പോലെ: ശ്രീധരൻ പിള്ള

Synopsis

ലീഗിന്‍റെ സഹായമില്ലാതെ രാഹുലിന് മത്സരിക്കാനാവില്ല എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇത് കോൺഗ്രസിന്‍റെ ഗതികേടാണ് തുറന്ന് കാണിക്കുന്നതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.

കണ്ണൂർ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത് അഭയാർത്ഥിയെപ്പോലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ള. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുന്നത്തിനായി വയനാട്ടിൽ അരയും തലയും മുറുക്കി ബി ജെ പി രംഗത്തുണ്ടാവുമെന്നും ശ്രീധരൻ പിള്ള കണ്ണൂരിൽ പറഞ്ഞു.

ലീഗിന്‍റെ സഹായമില്ലാതെ രാഹുലിന് മത്സരിക്കാനാവില്ല എന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ഇത് കോൺഗ്രസിന്റെ ഗതികേടാണ്
തുറന്ന് കാണിക്കുന്നത്. കോൺഗ്രസിന്‍റെ ദേശീയ നയത്തിലെ വ്യതിയാനമാണിതെന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി

ബിഡിജെഎസിന്‍റെ തൃശൂരിലെ സ്ഥാനാർത്ഥിയായിരുന്ന തുഷാർ വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിൽ തൃശൂർ മണ്ഡലത്തിലെ പുതിയ എൻ‍ഡിഎ സ്ഥാനാർത്ഥിയെ കേന്ദ്ര നേതൃത്വം കണ്ടെത്തും. ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു 

ശബരിമല ദർശനത്തിനായെത്തിയ തൃപ്തി ദേശയിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടഞ്ഞ കേസിൽ എ എൻ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണ്. അടിയന്തരവസ്ഥയെ അതിജീവിച്ച പ്രസ്ഥാനമായ സംഘപരിവാർ ഇതിനെ ശക്തമായി നേരിടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?